ഗവർണർ വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുകയാണ്; എംവി ജയരാജൻ

വർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഗവർണർ വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുകയാണെന്ന് എം വി ജയരാജൻ പറഞ്ഞു സൂപ്പർ മുഖ്യമന്ത്രി ചമയാൻ ശ്രമിക്കുകയാണ് ഗവർണർ.

കേരള ചരിത്രത്തില്‍ ആദ്യമായാണ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തുന്നത്. ഇങ്ങനെ നോട്ടീസ് കൊടുക്കാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരം. ഗവര്‍ണറുടെ പേരിലാണ് സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങുന്നത് എന്നത് ശരിതന്നെ.

എന്നാല്‍, ഈ സംസ്ഥാനം ഭരിക്കാനായി ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ല. 18 അടവ് പ്രയോഗിച്ചാലും മുഖ്യമന്ത്രിയുടെ ജനപിന്തുണ ഇല്ലാതാവില്ലെന്ന് ഗവർണർക്ക് മനസിലാകുമെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ എം വി ജയരാജൻ പറഞ്ഞു.

12-Oct-2024