വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തിയത് മുസ്ലീം ലീഗെന്ന് പി ജയരാജന്‍

മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമായിരിക്കുമെന്ന മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് പി ജയരാജന്‍.വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തിയതിന്റെ ചരിത്രം പരിശോധിച്ചാല്‍ പ്രയാസപ്പെടുന്നത് ഇടതു പക്ഷമല്ല മുസ്ലീം ലീഗ് നേതൃത്വമാണ്. കാരണം ലീഗ് നേതാക്കന്‍മാര്‍ വഖഫ് ഭരണം നിയന്ത്രിച്ച കാലത്താണ് ഏറിയ പങ്ക് സ്വത്തും നഷ്ടപ്പെട്ടത്.

ഉദാഹരണത്തിന് തളിപ്പറമ്ബില്‍ 1937 ല്‍ വഖഫ് ചെയ്യപ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 634 ഏക്കര്‍ ആയിരുന്നു. ഇപ്പോള്‍ 70 ഏക്കറില്‍ താഴെയായി അതു ചുരുങ്ങിയതായി പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'1967 ലാണ് ഏറിയ പങ്ക് സ്വത്തും കൈമാറ്റം ചെയ്യപ്പെട്ടത്.വഖഫ് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട മുതവല്ലി , എഴുതാനും വായിക്കാനും അറിയാത്ത തന്റെ ഡ്രൈവര്‍ 'കൊട്ടന്' പച്ചക്കറി കൃഷി നടത്താന്‍ പാട്ടത്തിന് വഖഫ് ഭൂമി നല്‍കുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 'കൊട്ടന്' ഈ ഭൂമിക്ക് നികുതി അടയ്ക്കാന്‍ അനുവാദം കിട്ടുന്നു. പിന്നീട് പട്ടയം ലഭിക്കുന്നു.പട്ടയം ലഭിച്ച ഭൂമി മുതവല്ലിയുടെ ബന്ധുവിന് കൈമാറ്റം ചെയ്യുന്നു. ഇതെല്ലം ഒത്തുകളിയാണ്. അങ്ങനെ ഈ ഭൂമി വഖഫ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മറ്റൊരു ഉദാഹരണം പറയാം; തളിപ്പറമ്ബില്‍ തന്നെ ഉള്ള വഖഫ് സ്വത്തില്‍ മഹല്ല് കമ്മിറ്റിയുടെ കടം വീട്ടാന്‍ 10 സെന്റ് ഭൂമി വില്‍ക്കാന്‍ ലീഗ് നേതൃത്വത്തിലുള്ള വഖഫ് ബോര്‍ഡ് അനുമതി നല്‍കുന്നു. ഇതിന്റെ മറ പിടിച്ച്‌ ലീഗ് നേതൃത്വത്തിലുള്ള മഹല്ല് കമ്മിറ്റി നിരവധി 10 സെന്ററുകള്‍ വിറ്റു കാശാക്കി.'- പി ജയരാജന്‍ കുറിച്ചു.

കുറിപ്പ്:

കുഞ്ഞാലിക്കുട്ടിക്ക് സ്‌നേഹപൂര്‍വ്വം ; മുനമ്ബം പ്രശ്‌നം സംബന്ധിച്ച്‌ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നുണ്ട് 'പഴയ ചരിത്രത്തിലേക്കു പോയാല്‍ ഏറ്റവും ബുദ്ധിമുട്ട് ഇടതു പക്ഷത്തിനാണ്. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച നിസാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടാണ് പിന്നീട് ഉണ്ടായതിന്റെയെല്ലാം അടിസ്ഥാനം'. ഇത് പരിഹാസ്യമായ കണ്ടെത്തലാണ്. വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തിയതിന്റെ ചരിത്രം പരിശോധിച്ചാല്‍ പ്രയാസപ്പെടുന്നത് ഇടതു പക്ഷമല്ല മുസ്ലീം ലീഗ് നേതൃത്വമാണ്.

കാരണം ലീഗ് നേതാക്കന്‍മാര്‍ വഖഫ് ഭരണം നിയന്ത്രിച്ച കാലത്താണ് ഏറിയ പങ്ക് സ്വത്തും നഷ്ടപ്പെട്ടത്. ഉദാഹരണത്തിന് തളിപ്പറമ്ബില്‍ 1937 ല്‍ വഖഫ് ചെയ്യപ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 634 ഏക്കര്‍ ആയിരുന്നു. ഇപ്പോള്‍ 70 ഏക്കറില്‍ താഴെയായി അതു ചുരുങ്ങിയിരിക്കുന്നു. 1967 ലാണ് ഏറിയ പങ്ക് സ്വത്തും കൈമാറ്റം ചെയ്യപ്പെട്ടത്.വഖഫ് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട മുതവല്ലി , എഴുതാനും വായിക്കാനും അറിയാത്ത തന്റെ ഡ്രൈവര്‍ 'കൊട്ടന്' പച്ചക്കറി കൃഷി നടത്താന്‍ പാട്ടത്തിന് വഖഫ് ഭൂമി നല്‍കുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 'കൊട്ടന്' ഈ ഭൂമിക്ക് നികുതി അടയ്ക്കാന്‍ അനുവാദം കിട്ടുന്നു. പിന്നീട് പട്ടയം ലഭിക്കുന്നു. പട്ടയം ലഭിച്ച ഭൂമി മുതവല്ലിയുടെ ബന്ധുവിന് കൈമാറ്റം ചെയ്യുന്നു. ഇതെല്ലം ഒത്തുകളിയാണ്. അങ്ങനെ ഈ ഭൂമി വഖഫ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മറ്റൊരു ഉദാഹരണം പറയാം; തളിപ്പറമ്ബില്‍ തന്നെ ഉള്ള വഖഫ് സ്വത്തില്‍ മഹല്ല് കമ്മിറ്റിയുടെ കടം വീട്ടാന്‍ 10 സെന്റ് ഭൂമി വില്‍ക്കാന്‍ ലീഗ് നേതൃത്വത്തിലുള്ള വഖഫ് ബോര്‍ഡ് അനുമതി നല്‍കുന്നു.

ഇതിന്റെ മറ പിടിച്ച്‌ ലീഗ് നേതൃത്വത്തിലുള്ള മഹല്ല് കമ്മിറ്റി നിരവധി 10 സെന്ററുകള്‍ വിറ്റു കാശാക്കി. കശുവണ്ടി ഉണക്കാന്‍ പാട്ടത്തിന് നല്‍കിയ ഭൂമി ഒരു ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടയാളുടെ കൈവശത്തിലായി. അദ്ദേഹവും വിലക്കു വാങ്ങിച്ചതാണെന്ന് അവകാശപ്പെടുന്നു. ഇതേക്കുറിച്ചെല്ലാമാണ് മുന്‍ നിയമ സെക്രട്ടറിയും റിട്ട:ജഡ്ജിയുമായ എം. എ നിസാര്‍ കമ്മീഷന്‍ അന്വേഷിച്ചു കണ്ടെത്തിയത് . കേരളത്തിളുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ അന്യാധീനപ്പെടലാണ് കമ്മീഷന്‍ റിപ്പോട്ടിലുള്ളത്.

അതിനാല്‍ ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനം നിസാര്‍ കമ്മീഷനാണെന്ന് ലീഗ് നേതാവ് പറയുമ്ബോള്‍ എല്ലാവര്‍ക്കും കാര്യം പിടി കിട്ടും. തട്ടിപ്പിന്റെ മഞ്ഞു മലയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ വെളിയില്‍ വന്നത് . ഇവിടെ യാതാര്‍ഥ്യബോധം പ്രകടിപ്പിക്കയാണ് എല്ലാവരും ചെയ്യേണ്ടത് . ചെറുകിട കൈവശക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് എല്ലാവര്‍ക്കും ആശ്വാസകരമാണ് . അതേ സമയം ഇസ്‌ലാം മത വിശ്വാസികള്‍ 'പടച്ചവന്റെ സ്വത്തായി' കണക്കാക്കുന്ന വഖഫ് ഭൂമി നിയമ വിരുദ്ധമായി കൈമാറ്റം ചെയ്യുന്നതിന് ഉത്തരവാദികളായവര്‍ പ്രതികൂട്ടില്‍ നില്‍ക്കുക തന്നെ വേണം.

അതു ഒഴിവാക്കുന്നതിനാണ് കുഞ്ഞാലിക്കുട്ടിയും മറ്റും ശ്രമിക്കുന്നത്. ഇതിനെ ഇസ്ലാം മത വിശ്വാസികള്‍തന്നെ ചോദ്യം ചെയ്യാന്‍ മുന്നോട്ട് വരുന്നത് ആശ്വാസകരമാണ്.എന്നുമാത്രമല്ല ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, വഖഫ് ഭൂമി വിഷയത്തില്‍ പുറപ്പെടുവിച്ച വിധി ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരും വായിക്കണം. കൈവശക്കാര്‍ക്ക് നികുതി അടയ്ക്കാനുള്ള കേരള സര്‍ക്കാരിന്റെ ഉത്തരവ് തന്നെ കോടതി തടഞ്ഞിരിക്കുന്നു .അപ്പോള്‍ നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടല്ല ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ബോധ്യപ്പെടും.

17-Nov-2024