വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷം പാലക്കാട് ഇന്ന് വിധിയെഴുത്ത്
അഡ്മിൻ
ഇത്തവണത്തെ രാഷ്ട്രീയ ചൂട് ഏറെയുള്ള പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീൻ യൂണിറ്റിൽ തകരാർ. ട്രൂലൈൻ സ്കൂളിലെ 88-ാം ബൂത്തിലെ വിവിപാറ്റ് മെഷീനിലാണ് തകരാർ കണ്ടെത്തിയത്. മെഷീന്‍റെ ബാറ്ററി മാറ്റാനായെന്നാണ് തകരാർ സൂചന നൽകുന്നത്.
ഇടത് സ്വതന്ത്രൻ പി. സരിനും ഭാര്യയും വോട്ട് ചെയ്യാൻ എത്തിയ ബൂത്തിലാണ് ഈ തകരാർ കണ്ടെത്തിയത്. ഉടനെ സാങ്കേതിക വിദഗ്ധർ എത്തി മെഷീൻ പരിശോധിച്ച് തകരാർ പരിഹരിച്ചു. രാവിലെ തന്നെ 88-ാം ബൂത്തിൽ വോട്ടർമാരുടെ വലിയ നിരയാണ് ദൃശ്യമായത്.
രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സി. കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുക. ഒരു മാസത്തിലധികം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷമാണ് പാലക്കാട് ഇന്ന് വിധിയെഴുത്ത്. മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണുള്ളത്. ഇതിൽ 100290 പേർ സ്ത്രീകളാണ്.