അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ പരിശോധിക്കാൻ സെബി

അദാനിക്കെതിരായ കൈക്കൂലി വഞ്ചന ആരോപണങ്ങള്‍ സെബി പരിശോധിക്കും. ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.രണ്ടാഴ്ചക്കകം വിവരങ്ങള്‍ ധരിപ്പിക്കണമെന്നും സെബി വ്യക്തമാക്കി. ഇതിനു ശേഷമായിരിക്കും ഔദ്യോഗിക അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം തന്നെ അദാനി ഓഹരികളിലെ ചാഞ്ചാട്ടം തുടരുകയാണ്. വലിയ വീഴ്ചയില്‍ നിന്ന് അദാനി ഓഹരികള്‍ കരകയറി വരുന്നു. അദാനി എന്റര്‍പൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ്, അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ക്ക് നേട്ടം ഉണ്ടായി.

22-Nov-2024