സുപ്രീം കോടതിയിൽ ഇന്നും വനിതാ പ്രാതിനിധ്യം കുറവ്: മന്ത്രി പി. രാജീവ്

സുപ്രീം കോടതിയിൽ ഇന്നും വനിതാ പ്രാതിനിധ്യം കുറവാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വാഗ്മി-2024 അഖിലകേരള ഭരണഘടനാപ്രസംഗ മത്സരത്തിന്റെ സമാപന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സുപ്രീം കോടതിയിൽ ജഡ്ജിയാകുന്ന ആദ്യ വനിത ഫാത്തിമാ ബീവിയാണ്. അത് 1989ൽ ആണ്. എന്നാൽ അതിനും എത്രയോ മുൻപ് 1959ൽ തന്നെ കേരള ഹൈക്കോടതിയിൽ അന്ന ചാണ്ടി ജഡ്ജിയായി ചുമതലയേറ്റു. അന്നാ ചാണ്ടി കേരളത്തിൽ നിയമ ബിരുദം നേടിയ ആദ്യ വനിതയാണെന്ന വസ്തുതയും മന്ത്രി വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.

ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമ (ഔദ്യോഗികഭാഷ - പ്രസിദ്ധീകരണ സെൽ) വകുപ്പ് ഭരണഘടനയെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ എയ്ഡഡ് കോളേജുകളിലെയും വിദ്യാർത്ഥികൾക്കായിട്ടാണ് പ്രസംഗമത്സരം സംഘടിപ്പിച്ചത്. ചടങ്ങിൽ വിജയികൾക്ക് മന്ത്രി ട്രോഫികൾ വിതരണം ചെയ്തു.

27-Nov-2024