ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ദ് സോറന്
അഡ്മിൻ
ഹേമന്ത് സോറന് തുടര്‍ച്ചയായി നാലാം തവണയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യ മുന്നണി നേതാക്കള്‍ പങ്കെടുത്ത പരിപാടി പ്രതിപക്ഷ ഐക്യത്തിന്റെ പ്രകടനമായി. റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് തുടങ്ങി ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഈ വര്‍ഷമാദ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിന് ശേഷം, ഹേമന്ത് സോറന് അടുത്തിടെ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ അതിശയകരമായ തിരിച്ചുവരവിന് നേതൃത്വം നല്കി. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റിച്ച് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐ-എംഎല് സഖ്യം 81 നിയമസഭാ സീറ്റുകളില്‍ 56 സീറ്റുകള്‍ നേടി.