പാലക്കാട് മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങി: എം. വി. ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആർഎസ്എസിനുമെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ .ആർഎസ്എസ് കാവിവൽക്കരണത്തിനു വേണ്ടി ഗവർണറെ ഉപയോഗിക്കുന്നു. ഗോൾവാള്‍ക്കറുടെ മുമ്പിൽ പോയി നമസ്ക്കരിച്ചാണ് വി.സി ചാർജെടുത്തത്.അദ്ദേഹത്തിന്റെ മനോനില എന്താണെന്ന് പറയാതെ തന്നെ ബോധ്യമാണെന്നും എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഗവർണറുടെ നടപടി സംബന്ധിച്ച് യുഡിഎഫിന്റെ നിലപാടെന്താണ് എന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. ചേലക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോൽവിയെയും എം.വി. ഗോവിന്ദൻ പരിഹസിച്ചു. പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് ചേലക്കരയിൽ വിജയിക്കുമെന്ന് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ഭരണവിരുദ്ധ വികാരം അലയടിക്കുന്നു എന്നാണ് ബൂർഷ്വാ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും വിലയിരുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫിന്റെ വോട്ട് വർധിപ്പിക്കാനായിട്ടുണ്ട്. മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.