അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം; ഡൽഹിയിൽ ഒരാൾ അറസ്റ്റിൽ

ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാളിന് നേരെ ആക്രമണം. പദയാത്രയ്ക്കിടെ കെജ്രിരിവാളിന് നേരെ ഒരാള്‍ ദ്രാവകം എറിയുകയായിരുന്നു. ഉടന്‍ തന്നെ മറ്റു പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയെ പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദില്ലിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ വെച്ചാണ് ആക്രമണമുണ്ടായത്.

എന്ത് ദ്രാവകമാണ് ഒഴിച്ചത് എന്നതില്‍ ഇതുവരെ വ്യക്തതയില്ല. ദ്രാവകത്തിന്റെ തുള്ളികള്‍ കെജ്‌രിവാളിന്റെ ശരീരത്തില്‍ വീണെങ്കിലും അപകടമൊന്നും ഉണ്ടായില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും ദില്ലി പോലീസ് അറിയിച്ചു.

30-Nov-2024