ശബരിമലയിലെ ആചാരം കോടതിയുടെ മുന്നില്‍ കൊണ്ടുവരേണ്ട കാര്യമില്ലായിരുന്നു : കെമാൽ പാഷ

ശബരിമലയില്‍ ഏറെക്കാലമായി തുടരുന്ന ആചാരം കോടതിയുടെ മുന്നില്‍ കൊണ്ടുവരേണ്ട കാര്യമില്ലായിരുന്നുവെന്ന് മുന്‍ ഹൈക്കോടതി ജസ്റ്റീസ് കെമാല്‍പാഷ. അയ്യപ്പഭക്തര്‍ പ്രത്യേക വിഭാഗമാണെന്ന് വാദിച്ചതാണ് ഇത്തരത്തില്‍ ഒരു വിധിയിലേക്ക് നയിക്കാന്‍ കാരണം അപ്പോള്‍ കോടതിക്ക് നിയമം മാത്രം നോക്കേണ്ടി വരികയും ചെയ്തു. തൂലിക പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ സ്വയാര്‍ജ്ജിത നിയന്ത്രണമാണ് വേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജ്ജിക്ക് പ്രസക്തിയില്ല. ഇതൊന്നും കോടതിക്ക് വിടേണ്ട വിഷയമല്ലെന്നും. നാളെ സ്ത്രീകളെ മേല്‍ശാന്തിയാക്കണമെന്ന ഹര്‍ജ്ജി വന്നേക്കാം അപ്പോഴും വിഷയം തീര്‍പ്പാക്കാതെ നിര്‍വ്വാഹമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി കൂടുതല്‍ വനഭൂമി വിട്ടു നല്‍കണമെന്ന ആവശ്യം പ്രായോഗികമല്ല. പ്രാഥമിക സൗകര്യങ്ങള്‍ ലഭിക്കാത്തവരും പട്ടിണി കിടക്കുന്നവരും അടക്കമുള്ളവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട സമയത്ത് ശബരിമലയും സ്വവര്‍ഗബന്ധവും വിവാഹേതര ബന്ധവും ചര്‍ച്ച ചെയ്തു സമയം കളയുകയാണ് കെമാല്‍പാഷ വ്യക്തമാക്കി.

04-Oct-2018