കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകം: ജോസ് കെ മാണി
അഡ്മിൻ
മുന്നണി മാറുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം മുന്നണി മാറുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ പൂര്‍ണ തൃപ്തരാണ്. പാര്‍ട്ടി മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടിയെ സംബന്ധിച്ച് മുന്നണി മാറുന്നുവെന്ന വാര്‍ത്ത പൂര്‍ണമായും വ്യാജമാണെന്ന് വ്യക്തമാക്കുകയാണ്. അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ട്ടിച്ച ഈ വാര്‍ത്ത സത്യവിരുദ്ധമാണെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.
കേരളത്തിലെ പായസമാണ് എനിക്ക് ഏറെയിഷ്ടം, ഇവിടെ വരാനും എനിക്ക് ഇഷ്ടമാണ്: രശ്മിക മന്ദാന ഇതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. അത് പരിശോധിക്കും. എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.