കരുനാഗപ്പള്ളിയിലേത് വിഭാഗീയതയല്ല, പ്രാദേശിക തർക്കങ്ങൾ: എംവി ഗോവിന്ദൻ മാസ്റ്റർ

തെറ്റായ പ്രവണതകളോട് പാർട്ടി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരുനാഗപ്പള്ളിയിലേത് വിഭാഗീയതയല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റിനോട് വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കിയിരുന്നു.

കരുനാഗപ്പള്ളിയിൽ ഉണ്ടായത് തെറ്റായ പ്രവണതയാണ്, അത് തിരുത്താൻ ആവശ്യപ്പെട്ടിരുന്നു അതിനുള്ള നിലപാടും സ്വീകരിച്ചതാണ്. സമ്മേളനങ്ങൾ ആരംഭിച്ചിട്ടും തെറ്റായ കാര്യങ്ങളാണ് നടന്നത് ഇക്കാര്യങ്ങൾ പാർട്ടിക്ക് ഗുണകരമായ കാര്യമല്ലെന്ന് മനസിലാക്കിയതുകൊണ്ടാണ് ആ ഏരിയ കമ്മിറ്റിയെ പുനഃസംഘടിപ്പിച്ചതും പുതിയ അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നിട്ടുള്ളതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

യാതൊരു മുൻവിധിയും ഇല്ലാതെ കൃത്യമായ മൂല്യങ്ങൾ പരിശോധിച്ച് അഡ്‌ഹോക് കമ്മിറ്റിയുടെ റിപ്പോർട്ട് കൂടി കിട്ടുന്നതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാവും. പാർട്ടിക്ക് വിമർശനങ്ങൾ വേണം. പാർട്ടിക്കകത്തെ വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിമർശനങ്ങൾ ജനാധിപത്യ രീതിയിൽ കൈകാര്യം ചെയ്യും. പല മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത് അജണ്ടയുടെ ഭാഗമായ ചർച്ച മാത്രമാണ് മുന്നോട്ട് വെക്കുന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

01-Dec-2024