കെ.എസ്​.ആർ.ടി.സി ബസിൽ ഇനി മാലിന്യപ്പെട്ടി

കെ.എസ്.ആർ.ടി.സി ബ​സു​ക​ളിൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ ചവറ്റുകുട്ടക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം. ‘മാലിന്യമുക്തം നവകേരളം’ പരിപാടിയുടെ ഭാഗമായാണ് നടപടി.മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. ഡി​പ്പോ​ക​ളി​ലും ആ​വ​ശ്യ​മാ​യ വേ​സ്റ്റ് ബി​ന്നു​ക​ളും മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കും.
ബസുകളിൽ ‘മാലിന്യം വലിച്ചെറിയരുത്’ എന്ന ബോർഡും വെക്കും.

ഡിപ്പോകളിലും മാലിന്യപ്പെട്ടികളും മാലിന്യസംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും.തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ഡിപ്പോകളിൽ ഇ.ടി.പി.കൾ (എഫ്ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്) തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും. മൊബൈൽ ഇ.ടി.പി.യുടെ ലഭ്യതയും തേടും.

06-Dec-2024