കരിങ്ങാലി വെള്ളം കുടിച്ചതിനെ ബിയറാക്കി ചിത്രീകരിക്കുന്നവരുടെ മനോനില പരിശോധിക്കണം : ചിന്ത ജെറോം
അഡ്മിൻ
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിനിടെ വെള്ളം വിതരണം ചെയ്ത കുപ്പി സംബന്ധിച്ച് സോഷ്യല്‍മീഡിയ പ്രചരണങ്ങളില്‍ മറുപടിയുമായി ചിന്താ ജെറോം. സമ്മേളനത്തിനിടെ കരിങ്ങാലി വെള്ളം കുടിച്ചതിനെ ബിയറാക്കി ചിത്രീകരിക്കുന്നവരുടെ മനോനില പരിശോദിക്കണമെന്നാണ് ചിന്തയുടെ പ്രതികരണം. ഫെയ്‌സബുക്ക് പോസ്റ്റിലൂടെയാണ് സിപിഎം യുവനേതാവ് പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
ഗ്രീൻ പ്രോട്ടോക്കോള്‍ പാലിച്ച് സമ്മേളനം നടത്താനാണ് സിപിഎം തീരുമാനം. അതിന്റെ ഭാഗമായാണ് പ്ലാസിറ്റിക് കുപ്പികള്‍ ഒഴിവാക്കി പുനരുപയോഗിക്കാന്‍ കഴിയുന്ന കുപ്പിയില്‍ കരിങ്ങാലി വെളളം നല്‍കിയത്. ഈ കുപ്പിയില്‍ നിന്ന വെള്ളം കുടിച്ചതിനെ ബിയര്‍ കുടിക്കുന്നതായി ചിത്രീകരിച്ചുളള പ്രചരണമാണ് ഇടതുപക്ഷ നന്നാക്കികള്‍ നടക്കുന്നത്. ഇത് സത്യാനന്തര രാഷ്ട്രീയത്തില്‍ എങ്ങനെയാണ് അസത്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സാക്ഷ്യമെന്നാണ് ചിന്തയുടെ ആരോപണം.
നല്ല രീതിയില്‍ സിപിഎം സമ്മേളനങ്ങൾ നടക്കുന്നത് മറച്ചുപിടിക്കാനാണ് ഈ പ്രചരണം എന്നും ചിന്ത വിമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധര്‍ ഇത്തരം പ്രചരണം നടത്തും. അവര്‍ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാന്‍ തയ്യാറാവണം എന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.