ഡൽഹിയിൽ പോലീസ് കർഷകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

കർഷകരുടെ ദില്ലി ചലോ മാർച്ച് തടഞ്ഞ് പൊലീസ്. പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്നാരംഭിച്ച മാർച്ചാണ് തടഞ്ഞത്. അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കർഷകരെ പിന്തിരിപ്പിക്കാൻ കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു.

അതേസമയം, പൊലീസ് നടപടിയിൽ നിരവധി കർഷകർക്ക് പരുക്കേറ്റിട്ടുണ്ട്. 101 കർഷകരാണ് പ്രതിഷേധമാർച്ചിൽ ഉണ്ടായിരുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് കർഷകർ വ്യക്തമാക്കി. കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവും ഗുസ്തി താരവുമായ ബജ്റംഗ് പൂനിയ ശംഭുവിൽ എത്തി. ഈ മാസം 18ന് കർഷകരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

14-Dec-2024