ഓരോ വ്യക്തിക്കും 15 ലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞത് ഒരിക്കലും അധികാരത്തില്‍ എത്തില്ലെന്ന് കരുതിയാണ്; നല്‍കിയത് പൊള്ള വാഗ്ദാനങ്ങള്‍: നിതിന്‍ ഗഡ്കരി

മുംബൈ: രാജ്യത്തെ ഓരോ വ്യക്തിക്കും 15 ലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞത് തങ്ങള്‍ ഒരിക്കലും അധികാരത്തില്‍ എത്തില്ലെന്ന് കരുതിയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി.

‘ഒരിക്കലും അധികാരത്തില്‍ എത്തില്ലെന്ന് ഞങ്ങള്‍ക്ക് നല്ല ഉറപ്പായിരുന്നു. അതുകൊണ്ട് എത്ര വലിയ വാഗ്ദാനങ്ങള്‍ വേണമെങ്കിലും നല്‍കിക്കോളാന്‍ ഞങ്ങള്‍ക്ക് ഉപദേശം ലഭിച്ചു. പക്ഷെ ഇപ്പോള്‍ ഞങ്ങളാണ് അധികാരത്തില്‍. ജനങ്ങള്‍ ഞങ്ങളുടെ വാഗ്ദാനങ്ങളെ കുറിച്ച് ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുക മാത്രമാണ് വഴി’ ഗഡ്കരി വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗഡ്കരി ഇക്കാര്യം വെളിപ്പെടുത്തിയത്. അപ്രായോഗികമായ വാഗ്ദാനങ്ങളുടെ കരുത്തിലാണ് ബി.ജെ.പി അധികാരത്തില്‍ എത്തിയതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി സര്‍ക്കാര്‍ കപടവാഗ്ദാനങ്ങള്‍ക്ക് മുകളില്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്നായിരുന്നു ഗഡ്കരിയുടെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ചെയ്ത് കോണ്‍ഗ്രസ് പ്രതികരിച്ചത്.

10-Oct-2018