ഇനി ഇസഡ് കാറ്റഗറി സുരക്ഷ; ദലൈലാമയുടെ സുരക്ഷ വർധിപ്പിച്ചു കേന്ദ്ര സര്‍ക്കാര്‍

തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചതായി റിപ്പോർട്ട് . ഇതിന്റെ ഭാഗമായി ദലൈലാമയ്ക്ക് രാജ്യവ്യാപകമായി ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.89കാരനായ ആത്മീയ നേതാവിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സിആര്‍എഫിനോട് ആവശ്യപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.

രാജ്യത്തുടനീളം ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമായി ദലൈലാമയുടെ സുരക്ഷയ്ക്കായി 30 സിആര്‍പിഎഫ് കമാന്‍ഡോമാര്‍ ഉണ്ടായിരിക്കും.

13-Feb-2025