കമൽ ഹാസനെ സന്ദർശിച്ച് ഉദയനിധി സ്റ്റാലിൻ

ഉദയനിധി സ്റ്റാലിൻ കമൽ ഹാസനെ സന്ദർശിച്ചു. ഡി.എം.കെയുമായി സഖ്യത്തിലേർപ്പെടാനുള്ള തീരുമാനം വ്യക്തിഗത രാഷ്ട്രീയ നേട്ടത്തിനല്ലെന്നും കമൽ ഹാസൻ പറഞ്ഞു. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ കമൽ ഹാസൻ ഇൻഡ്യ മുന്നണിക്ക് പിന്തുണ നൽകുമെന്ന് പറയുകയും ചെയ്തു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന മക്കൾ നീതിമയ്യം, ഡി.എം.കെക്കും ഇന്ത്യ മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ മാർച്ചിൽ ഡി.എം.കെ ആസ്ഥാനമായ അണ്ണ അറിവാലയത്തിലെത്തിയ കമൽ ഹാസൻ, ഡി.എം.കെ പ്രസിഡന്‍റും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനുമായി കരാറിൽ ഒപ്പിടുകയും ചെയ്തിരുന്നു.

ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനായി തമിഴ്നാട്ടിലും പുതുച്ചേരിയിലും കമൽ ഹാസൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു. പകരം ഇക്കൊല്ലം രാജ്യസഭാ സീറ്റ് നൽകണമെന്നായിരുന്നു ധാരണ. ജൂലൈയിൽ തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്നില്‍ കമൽ ഹാസൻ മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

13-Feb-2025