വന്യജീവി സംരക്ഷണത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ല: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
കേന്ദ്ര ബജറ്റിന്റെ കേരള വിരുദ്ധ സമീപനത്തിന് എതിരായ പ്രചരണ പ്രവര്‍ത്തനം തുടങ്ങിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . ബജറ്റിലെ കേന്ദ്ര വിഹിതം 40000 കോടിയില്‍ താഴെയാണ്. എല്ലാവര്‍ക്കും സഹായമാണ് നല്‍കുന്നത്, ഇത് വായ്പയാണ്. മാര്‍ച്ച് 31 ന് അകം പദ്ധതികള്‍ പൂര്‍ത്തിയാക്കണം എന്നത് മറ്റൊരു വിചിത്രമായ കാര്യം. ന്നിച്ച് സമരം ചെയ്യാന്‍ തടസമില്ല. അവരല്ലേ യോജിച്ച സമരത്തിന് ഇല്ലന്ന് പറഞ്ഞിരുന്നത്. കേരളത്തിന് വേണ്ടിയാകണം സമരം. എന്ത് ചെയ്താലും സഹിക്കും എന്ന നില വരരുതെന്നും ഗോവിന്ദന്‍ മാസ്റ്റർ വിമര്‍ശിച്ചു.
വന്യജീവി സംരക്ഷണത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ല. വനനിയമം തടസമാണ്. റെയില്‍വേ വിഹിതത്തില്‍ ഏറ്റവും കുറവ് ലഭിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണ്. കേരളം No 1 എന്ന് പറയുന്നത് ആനുകൂല്യങ്ങള്‍ കിട്ടാന്‍ തടസം ആകുന്നുവെന്നൊണ് കേന്ദ്ര മന്ത്രിമാര്‍ പറയുന്നത്. കേരളത്തിലെ ധന പ്രതിസന്ധിയുടെ മുഖ്യ കാരണം കേന്ദ്ര നയങ്ങള്‍.
കോട്ടയം റാഗിങ്ങില്‍ എസ്.എഫ്.ഐയ്ക്ക് ബന്ധമില്ല. എസ്.എഫ്.ഐയ്ക്ക് നഴ്‌സിങ്ങ് കോളജില്‍ പ്രവര്‍ത്തനമില്ല. എസ്.എഫ്.ഐ ആണ് പിറകില്‍ എന്ന പൊതു ബോധം സൃഷ്ടിക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും ഗവേഷണം നടത്തുന്നു. പ്രതിപക്ഷ നേതാവ് എന്തും പറയുന്ന നിലയില്‍. എസ്.എഫ്.ഐയെ വലിച്ചിഴയ്ക്കുന്നത് ആ സംഘടനയുടെ കരുത്താണ് കാണിക്കുന്നത്.
പൂക്കോട് കാമ്പസിലെ സിദ്ധാര്‍ഥിന്റെ മരണത്തിലും ഇത് നടന്നു. സിബിഐ അന്വേഷണം കഴിഞ്ഞപ്പോള്‍ എസ്.എഫ്.ഐയുടെ പേര് പോലുമില്ല. എന്നിട്ട് മാധ്യമങ്ങള്‍ അടക്കം മാപ്പ് പറഞ്ഞോ വാളയാര്‍ അമ്മയുടെ കാര്യത്തിലും ഇത് തന്നെ നടന്നു. മാധ്യമങ്ങള്‍ അല്ലേ അവരെ പൊക്കി കൊണ്ട് നടന്നത്.
ടി പി ശ്രീനിവാസനെ തല്ലിയ സംഭവം. ആരെ തല്ലുന്നതിനോടും യോജിപ്പില്ല. പാതി വില തട്ടിപ്പ് നടന്നത് വന്‍ കൊള്ള. ബിജെ.പി കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ താഴെ തട്ട് വരെ പങ്കാളികള്‍. ഉന്നതരായ നേതാക്കള്‍ വരെ ഇതിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വ്യവസായിക വളര്‍ച്ചയിലെ ആവേശകരമായ മാറ്റം പ്രതിഫലിപ്പിക്കാന്‍ തരൂരിന്റെ ലേഖനത്തിന് കഴിഞ്ഞു. ശശി തരൂരിന്റെ ഈ പ്രസ്താവന ഒന്നും നടക്കുന്നില്ലെന്ന പ്രരിപക്ഷ നേതാവിന്റെയും മഴവില്‍ സഖ്യത്തിന്റയും പ്രചരണം തെറ്റാണെന്ന് തെളിയിച്ചു. തരൂരിനെ അഭിനന്ദിക്കുന്നു. വസ്തുത പറഞ്ഞാല്‍ അംഗീകരിക്കാത്തവരാണ് കോണ്‍ഗ്രസുകാര്‍.
ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. സമ്മേളനങ്ങള്‍ നല്ല നിലയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. സംസ്ഥാന സമ്മേളനം മാര്‍ച്ച് 6, 7, 8, 9 തീയതികളില്‍ കൊല്ലത്ത് നടക്കും. ഫെബ്രുവരി 17ന് സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം ആചരിക്കും. കൊല്ലം എം.എല്‍.എക്ക് വിലക്കില്ല. എം.എല്‍ എ പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ല. അദ്ദേഹം കുറ്റാരോപിതന്‍ മാത്രമാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ വ്യക്തമാക്കി.
15-Feb-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ