ആര്‍ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി ശബരിമല സംഘർഷ പ്രക്ഷോഭം നയിക്കും
അഡ്മിൻ
ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാനുള്ള സംഘപരിവാര്‍ പ്രക്ഷോഭത്തിന്റെ നിയന്ത്രണം ആര്‍ എസ് എസ് ഏറ്റെടുത്തു. ആര്‍ എസ് എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്റെ നിര്‍ദേശാനുസരണം ആര്‍ എസ് എസ് സംസ്ഥാന കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയാണ് സംഘര്‍ഷപ്രക്ഷോഭത്തിന്റെ ചുമതല ഏറ്റെടുത്തത്.
കണ്ണൂര്‍ ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ആര്‍ എസ് എസ് നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന എല്ലാ ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും പിറകിലുള്ള മസ്തിഷ്‌കമായാണ് വത്സന്‍ തില്ലങ്കേരിയെ സംഘ് പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. ശബരിമലയില്‍ കലാപം അഴിച്ചുവിട്ട് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്ന ഉദ്ദേശമാണ് ആര്‍ എസ് എസ് നേതൃത്വത്തിന് ഉള്ളത്.
പോലീസിന്റെ അക്രമവിരുദ്ധ നീക്കങ്ങളെ ചെറുക്കാനുള്ള നിരവധി ഗൂഡാലോചനകള്‍ക്കും ആക്ഷനുകള്‍ക്കും പിറകിലുള്ള ആര്‍ എസ് എസ് അതികായനായ വത്സന്‍ തില്ലങ്കേരിയെ ശബരിമലയിലേക്ക് നിയോഗിക്കുന്നതിലൂടെ പോലീസിന്റെ നീക്കങ്ങളെ പ്രതിരോധിച്ച് സംഘര്‍ഷം വ്യാപിപ്പിക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്.
പതിനാല് ജില്ലകളിലെയും ആര്‍ എസ് എസ് ഗുണ്ടാസംഘങ്ങളോട് പത്തനംതിട്ടയിലേക്ക് തിരിക്കാനുള്ള നിര്‍ദേശവും ആര്‍ എസ് എസ് നേതൃത്വം നല്‍കി കഴിഞ്ഞു. അവര്‍ക്ക് ആവശ്യമായ ആയുധങ്ങളും മറ്റും ശേഖരിക്കാനുള്ള സംഘര്‍ഷ പ്രക്ഷോഭ ഫണ്ട് ആര്‍ എസ് എസ് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി കഴിഞ്ഞു. ജില്ലകളിലേക്ക് ഫണ്ട് നല്‍കിക്കൊണ്ടാണ് ആര്‍ എസ് എസ് ക്രമിനലുകളെ ശബരിമലയിലേക്ക് എത്തിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
എല്ലാ ആര്‍ എസ് എസ് ഗുണ്ടകളും കറുപ്പുടുത്ത് മാലയിടണമെന്ന കര്‍ശന നിര്‍ദേശമാണ് ആര്‍ എസ് എസ് നേതൃത്വം നല്‍കിയിട്ടുള്ളത്. ആയുധങ്ങള്‍ സൂക്ഷിക്കാവുന്ന പ്രത്യേക ഇരുമുടികെട്ടുകള്‍ ആര്‍ എസ് എസ് നേതൃത്വം തന്നെ തയ്യാറാക്കി ആര്‍ എസ് എസ് ഗുണ്ടകള്‍ക്ക് വിതരണം ചെയ്യും. അതുമായി എല്ലാ ദിവസവും മല കയറാനും സന്നിധാനത്തിന്റെ പരിസര പ്രദേശങ്ങളിലുള്ള വനങ്ങളില്‍ തമ്പടിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു കാരണവശാലും സുപ്രീംകോടതി വിധി ശബരിമലയില്‍ നടപ്പിലാക്കാന്‍ സമ്മതിക്കരുതെന്ന നിര്‍ദേശമാണ് ആര്‍ എസ് എസ് സംസ്ഥാന നേതൃത്വം തെരഞ്ഞെടുത്ത ആര്‍ എസ് എസ് ഗുണ്ടകള്‍ക്ക് നല്‍കിയിരിക്കുന്നത്. വേണ്ടിവന്നാല്‍ ബലിദാനികളെ സൃഷ്ടിക്കാനും തയ്യാറായിരിക്കണമെന്ന് ആര്‍ എസ് എസ് ശാഖാ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ വത്സന്‍ തില്ലങ്കേരി ആഹ്വാനം ചെയ്യുന്നുണ്ട്.