സ്വാമി സന്ദീപാനന്ദ ഗിരി വധശ്രമം : പിന്നിൽ വന്‍ ഗൂഡാലോചന
അഡ്മിൻ
സ്വാമി സന്ദീപാനന്ദ ഗിരിയെ അഗ്നിക്കിരയാക്കി കൊലപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നുവെന്ന് സൂചനകള്‍. കഴിഞ്ഞ ദിവസം സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകളാണെന്നതിന്റെ സൂചനകള്‍ പോലീസിന് ലഭിച്ചു. കണ്ണൂരില്‍ നിന്നും ഇറക്കുമതി ചെയ്ത ആര്‍എസ്എസ് ക്രിമിനലുകളാണ് ആക്ഷന്‍ നിര്‍വഹിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
ആര്‍ എസ് എസിന്റെ തിരുവനന്തപുരം വിഭാഗ് പ്രചാരക് മഹേഷിന്റെ നേതൃത്വത്തില്‍ സ്വാമി സന്ദീപാനന്ദ ഗിരിയെ നിശബ്ദനാക്കാനുള്ള പദ്ധതി മെനഞ്ഞുവെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ മഹേഷ് ജില്ലയിലെ വിഭാഗ് പ്രച്രക് ആയതിന് ശേഷമാണ് തിരുവനന്തപുരം ജില്ലയിലെ ആര്‍എസ്എസ്-ബിജെപി സംഘപരിവാരം തീവ്രമായ ആക്രമണ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞിരിക്കുന്നതെന്നാണ് സംഘ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.
കഴിഞ്ഞ ദിവസം ചാക്ക ഐ ടി ഐയിലെ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതിന് പിന്നിലും വിഭാഗ് പ്രചാരകന്‍ മഹേഷുണ്ട് എന്ന സൂചനയും പ്രബലമാണ്. ആര്‍ എസ് എസ് വിഭാഗ് കാര്യവാഹക് സന്തോഷും വിഭാഗ് സഹകാര്യവാഹക് പാച്ചല്ലൂര്‍ ബിജുവും ഗൂഡാലോചനയില്‍ പങ്കാളികളായിട്ടുണ്ടെന്ന സൂചനയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിടുന്നുണ്ട്.
കണ്ണൂര്‍ പാനൂര്‍ പ്രദേശത്തുള്ള കുപ്രസിദ്ധ ആര്‍ എസ് എസ് ക്രിമിനലുകള്‍ സ്വാമി സന്ദീപാനന്ദ ഗിരിയെ വധിക്കാന്‍ ശ്രമിച്ച ആഴ്ചയില്‍ തിരുവനന്തപുരത്തേക്ക് വന്നിട്ടുണ്ട് എന്ന് കണ്ണൂരിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. അവരെ ഏല്‍പ്പിച്ച ചുമതലകള്‍ എന്താണെന്ന് മനസിലാക്കണമെങ്കില്‍ തിരുവനന്തപുരം വിഭാഗ് പ്രചാരക് മഹേഷിലേക്ക് പോലീസ് അന്വേഷണത്തിന്റെ ദിശ ലക്ഷ്യമിടേണ്ടിവരും.