രാജ്യത്ത് സാമുദായിക ഐക്യം തകർക്കാൻ ഗൂഢാലോചന നടക്കുന്നു: എം കെ സ്റ്റാലിൻ

രാജ്യത്തെ ന്യൂനപക്ഷങ്ങൾ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സാമുദായിക ഐക്യം തകർക്കാൻ ചില ശക്തികൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും എന്നാൽ ഇത് അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ പോലും ‘വെറുപ്പ്’ വളർത്താൻ ശ്രമിക്കുന്നുണ്ടെന്നും, അത് പിന്തുണയ്ക്കുന്ന അധികാരികളുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

ചെന്നൈയിൽ ഗുഡ് ഷെപ്പേർഡ് കോൺവെന്റിന്റെ ശതാബ്ദി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്ത് അസമത്വങ്ങൾ ഇല്ലാതാക്കാനും എല്ലാവർക്കും വിദ്യാഭ്യാസം നൽകാനും ഡിഎംകെ സർക്കാർ കഠിനാധ്വാനം ചെയ്യുന്നതിനിടയിലാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്.

ചില സംസ്ഥാനങ്ങളിൽ വെറുപ്പും വിദ്വേഷവും വളർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും, അവിടത്തെ അധികാരികൾ ഈ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും സ്റ്റാലിൻ ആരോപിച്ചു. എന്നാൽ ഈ ഗൂഢാലോചനകൾക്ക് അധികം ആയുസ്സുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

22-Aug-2025