ഗെയിമിങ് ആപ്പുകൾക്ക് നിരോധനം; രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകി

ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. കഴിഞ്ഞ ബുധനാഴ്ച ലോക്സഭയിലും വ്യാഴാഴ്ച രാജ്യസഭയിലും ബില്‍ പാസാക്കിയിരുന്നു. പണം വെച്ചുള്ള ഓൺലൈൻ ഗെയിമിങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ദ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ.

പണം വെച്ചുള്ള ഓൺലൈൻ ഗെയിമിങ്ങിന് മൂന്നുവർഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏർപ്പെടുത്തണമെന്നും ബിൽ വ്യക്തമാക്കുന്നുണ്ട്. ഓൺലൈൻ ഗെയിമുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് നിയമഭേദഗതി വന്നിരിക്കുന്നത്.

ഓൺലൈൻ വാതുവയ്പ്പുകൾക്കു ശിക്ഷയും പിഴയും ഏർപ്പെടുത്തും. സെലിബ്രിറ്റികൾ ഗെയിമിങ് ആപ്പുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതും ബില്ലിൽ നിരോധിച്ചിട്ടുണ്ട്. ആപ്പുകൾ പരസ്യം ചെയ്താൽ രണ്ടുവർഷംവരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ‌. കുറ്റം ആവർത്തിച്ചാൽ മൂന്നു മുതൽ 5 വർഷം വരെ തടവും 2 കോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.

23-Aug-2025