വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ

ശനിയാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറിയിപ്പ് നൽകിയിരുന്നു.നിർദ്ദേശമനുസരിച്ച് രാഹുലിന്റെ പത്തനംതിട്ടയിലെ വീടിന് മുന്നിൽ മാധ്യമങ്ങൾ കാത്തുനിന്നിരുന്നു. എന്നാൽ ഏകദേശം 4:30 കഴിഞ്ഞപ്പോൾ രാഹുൽ വാർത്താസമ്മേളനം റദ്ദാക്കിയെന്ന വിവരമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.

മുതിർന്ന നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് വാർത്താസമ്മേളനം റദ്ദാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. രാഹുലിനെതിരെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത് വന്നിരുന്ന ദിവസം കൂടിയായിരുന്നു ഇന്ന്. ശക്തമായ തെളിവുകളെ വേണ്ടരീതിയിൽ പ്രതിരോധിക്കാൻ കഴിയില്ല എന്നുകണ്ടാകാം വാർത്താസമ്മേളനം അവസാനം റദ്ദാക്കിയതെന്നാണ് സൂചന.

23-Aug-2025