യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്? തർക്കം മുറുകുന്നു

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരെന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുകയാണ്. അതിനിടയിലാണ് ബിനു ചുള്ളിയിലിനെ അധ്യക്ഷനാക്കരുത് എന്നാവിശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം രാഹുൽ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.

പ്രായപരിധി പിന്നിട്ടു എന്ന കാരണത്താലാണ് ബിനുവിനെ പരിഗണിക്കരുതെന്ന ആവിശ്യം ഇവർ ഉയർത്തിയിരിക്കുന്നത്. അധ്യക്ഷന് പ്രായപരിധി 36 ആയിരിക്കെ 39 വയസുള്ള ബിനുവിനെ പരിഗണിക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.


യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ, തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും ശബ്ദരേഖ ഉൾപ്പെടെയുള്ള തെളിവുകൾക്കും പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും എന്ന ചർച്ച കോൺഗ്രസിൽ സജീവമാകുന്നത്.

24-Aug-2025