തനിക്കെതിരെ ഉയരുന്നത് വ്യാജ പ്രചരണങ്ങളാണെന്ന വാദവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യത്തില്‍ കടുത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആരോപണം ഉന്നയിച്ച ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണം പുറത്തുവിട്ട് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.
തനിക്കെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് മാങ്കൂട്ടത്തില്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ അവന്തിക പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോള്‍ ഉണ്ടായത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ ആരോപണം ഉന്നയിച്ച ട്രാന്‍സ് വുമണ്‍ രാഹുലിന്റെ വാദങ്ങളെ തള്ളി. തനിക്ക് മാത്രമല്ല ആരോപണം ഉന്നയിച്ച മറ്റുള്ളവര്‍ക്കും മറുപടി പറയാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറാകണമെന്നും അവന്തിക പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമപരമായി മുന്നോട്ട് പോകണമെന്നും താന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കി നിയമപരമായി നേരിടാന്‍ തയ്യാറാണെന്നും അവന്തിക വ്യക്തമാക്കി.