രാഹുൽ പദവിയിൽ തുടരുന്നതിൽ ലീഗിനും അതൃപ്തി

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കാൻ കെപിസിസി ആവശ്യപ്പെട്ടു. പാർട്ടി നേതാക്കളും രാഹുലിനെ കൈവിട്ടിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചരിക്കുകയാണ് കെപിസിസി. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു. സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. നിയമസഭാംഗത്വം ഒഴിയണമെന്നും നിർദേശിക്കും.


രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കോൺഗ്രസ് നേതാക്കൾ. രാഹുൽ രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്നും ഇതേ ആവശ്യവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ നിരവധി നേതാക്കൾ രംഗത്തെത്തി. രാഹുൽ പദവിയിൽ തുടരുന്നതിൽ ലീഗിനും അതൃപ്തിയുണ്ട്.

അതേസമയം രാഹുൽ രാജിവെക്കണമെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഉറച്ചുനിൽക്കുമ്പോൾ, പാർട്ടിയിലെ ഒരു വിഭാഗം അതിനെ എതിർക്കുകയാണ്. രാഹുൽ രാജി വെക്കണമെന്ന് നേതാക്കളുമായുള്ള കൂടിയാലോചനയിൽ ചെന്നിത്തലയും നിലപാട് അറിയിച്ചു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയാണ് നേതാക്കൾക്കുള്ളത്.

24-Aug-2025