സ്ത്രീകളെ ബഹുമാനിക്കുക എന്ന അടിസ്ഥാന ബോധം എല്ലാവർക്കും ഉണ്ടായിരിക്കണം: സ്പീക്കർ
അഡ്മിൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ നടപടി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടത് എംഎൽഎയും പാർട്ടിയുമാണെന്ന് സ്പീക്കർ എഎൻ ഷംസീർ. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ഒരു കാര്യവും ഔദ്യോഗികമായി തന്റെ മുന്നിൽ എത്തിയിട്ടില്ല.
ജനപ്രതിനിധികൾ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവർ ആയിരിക്കണം. സ്ത്രീകളെ ബഹുമാനിക്കുക എന്ന അടിസ്ഥാന ബോധം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ സമ്മർദമേറുകയാണ്. രാഹുലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. കോൺഗ്രസിലും ഒരു വലിയ വിഭാഗം രാഹുലിൻറെ രാജി ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള പല മുതിർന്ന നേതാക്കളും രാഹുലിനെ കൈവിട്ടിരിക്കുകയാണ്.