രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു; എംഎൽഎ സ്ഥാനത്ത് തുടരും

ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. നേതാക്കൾ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നാണ് വിവരം. അതേസമയം എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു.

എന്നാൽ ഉപതെരഞ്ഞെടുപ്പ് ഭീതിയിൽ രാജിയില്ലെന്നും സസ്പെൻഷനിൽ ഒതുക്കുമെന്നും അഭ്യൂഹങ്ങള്‍ വന്നു. ഒടുവിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാർട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട കെപിസിസി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ രാഹുലിന്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ രാഹുലിന് പറയാനുള്ളത് കൂടി കേൾക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രാജി സമ്മർദത്തിൽ നിന്ന് കോൺ​ഗ്രസ് നേതാക്കൾ പിന്നോട്ട് പോവുകയാണ്.

25-Aug-2025