വാഹനങ്ങൾ തടഞ്ഞു നിര്‍ത്തി.ബി ജെ പി ആക്രമം.

മനിതി കൂട്ടായ്മയെ തടയാന്‍ സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ശബരിമല ദര്‍ശനത്തിന് പോവുകയായിരുന്ന മറ്റു അയ്യപ്പ ഭക്തരുടെ വാഹനങ്ങളും തടഞ്ഞു നിര്‍ത്തി.കഴിഞ്ഞ ദിവസം രാത്രി ശബരിമല ദര്‍ശനത്തിനെത്തിന് പുറപ്പെട്ട മനിതി സംഘത്തെ വഴിയില്‍ തടയാന്‍ വേണ്ടി സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകരാണ് ആന്ധ്രയില്‍ നിന്നും വന്ന അയ്യപ്പ ഭക്തരോട് അതിക്രമം കാട്ടിയത്. തടയാന്‍ വന്ന നാലുപേരടങ്ങുന്ന സംഘം പിന്നാലെ വന്ന പൊലീസ് ജീപ്പിനെയും തടയാന്‍ ശ്രമം ഉണ്ടായി. ഒരു വണ്ടിയും പോവൂല. ഒരു ഡ്യൂട്ടിയുമില്ല പോയിക്കോ' എന്നാണ് പൊലീസ് വണ്ടി തടഞ്ഞ ഇവര്‍ ആക്രോശിക്കുന്നത്. കൊല്ലെടാ വണ്ടി കേറ്റി കൊല്ലടാ എന്നും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് പോലീസ് വാഹനത്തിനു മുന്നിൽ കിടന്നു. ആന്ധ്രയിൽ നിന്നും വന്ന അയ്യപ്പ ഭക്തരോട് വണ്ടി നിര്‍ത്തടാ, മാല കാണിക്കടാ തുടങ്ങി അയ്യപ്പ ഭക്തരെ ഭയപ്പെടുത്തുന്ന രീതിയിൽ ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് ഭയന്ന ഭക്തര്‍ മാല പുറത്തെടുത്ത് കാണിക്കുകയും തങ്ങള്‍ അയ്യപ്പ ഭക്തരാണെന്ന് പറയുകയും ചെയ്തു.
ഒടുവില്‍ ഒരു പൊലീസുകാരന്‍ പുറത്തു വന്ന് ലാത്തി വീശിയപ്പോഴാണ് ഇവര്‍ ജീപ്പിന്റെ മുന്നില്‍ നിന്ന് മാറിയത്.

23-Dec-2018