കോണ്‍ഗ്രസിലെ പുരുഷ നേതാക്കള്‍ക്ക് ‘ഹു കെയേഴ്സ്’ ആറ്റിറ്റ്യൂഡ്; മന്ത്രി ആർ ബിന്ദു

കോണ്‍ഗ്രസിലെ പുരുഷ നേതാക്കള്‍ക്ക് ‘ഹു കെയേഴ്സ്’ ആറ്റിറ്റ്യൂഡ് ആണെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സാമൂഹ്യ വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. എംഎല്‍എയെ പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാനാണ് ശ്രമം. എംഎല്‍എയെ സംരക്ഷിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട് അപലപനീയമാണെന്നും മന്ത്രി ആര്‍ ബിന്ദു കൂട്ടിച്ചേർത്തു.

അതേസമയം ഉമാ തോമസ് എംഎല്‍എ ആര്‍ജവത്തോടെ പ്രതികരിച്ചു. ഇതിൻ്റെ പേരിൽ ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണം നടക്കുകയാണ്. ഉമയെ ആക്രമിക്കുന്നത് ആശങ്കാജനകമാണെന്നും കോണ്‍ഗ്രസിന്റെ സംസ്‌കാരം അധഃപതിച്ചുവെന്നും മന്ത്രി ആര്‍ ബിന്ദു മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

25-Aug-2025