രാഹുൽ മുൻ എംപിയുടെ മകൾക്ക് അശ്ലീല മെസേജ് അയച്ചെന്ന് വി ടി ബൽറാം വിഭാഗം
അഡ്മിൻ
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് ജില്ലയിൽ ഗ്രൂപ്പ് തിരിഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ തർക്കം രൂക്ഷമാകുന്നു. മുൻ എംപിയുടെ മകൾക്ക് രാഹുൽ അശ്ലീല മെസേജ് അയച്ചെന്ന് ബൽറാം വിഭാഗം പറയുന്നു. 'തിരിച്ച് പിടിക്കും തൃത്താല' എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് തർക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും വിമർശനമുയർന്നു. കെഎസ്‌യു ആലത്തൂർ മണ്ഡലം കമ്മിറ്റി ഗ്രൂപ്പിൽ ഷാഫി പറമ്പിലിനെതിരെയും വിമർശനമുയർന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇതുവരെ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി എഐസിസി രംഗത്തെത്തി . രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കര്‍ശന നിലപാട് വേണമെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെയും നിലപാട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ കാര്യങ്ങളിൽ വ്യക്തത വരുത്താതെ തുടര്‍പരിഗണനകളില്ലെന്നും എഐസിസി വ്യക്തമാക്കിയിട്ടുണ്ട്.