രാഹുലിനെ പുറത്താക്കാൻ സതീശന് പേടി; എംടി രമേശ്

രാഹുൽ മാങ്കൂട്ടത്തിലിനെ വി.ഡി. സതീശൻ എന്തിന് സംരക്ഷിക്കുന്നു എന്ന് മനസിലാകുന്നില്ലെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. രാഹുലിനെ പുറത്താക്കാൻ സതീശന് എന്തിനാണ് പേടി. രാഹുൽ രാജി വെച്ചാൽ സതീശന്റെ എന്തെങ്കിലും കാര്യങ്ങൾ പുറത്ത് വരും എന്ന പേടിയുണ്ടോയെന്നും എം.ടി. രമേശ് ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആദ്യം ആവശ്യപ്പെട്ടത് കോൺ​ഗ്രസ് നേതാക്കളാണ്. രാഹുലിന്റെ രാജി ആവശ്യം ബിജെപി ഇനിയും തുടരും. ബിജെപി പ്രവർത്തകരെ പേടിപ്പിക്കാൻ സതീശൻ വരേണ്ടത് ഇല്ല. കൈയിൽ ഉള്ളതൊക്കെ അദ്ദേഹം പുറത്ത് വിടട്ടെയെന്നും എം.ടി. രമേശ് പറഞ്ഞു.

26-Aug-2025