എൽ ഡി എഫിന്റെ കേരള സംരക്ഷണ യാത്രയ്ക്ക് നാളെ തുടക്കം
അഡ്മിൻ
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ‘കേരള സംരക്ഷണ യാത്ര’യ്ക്ക് നാളെ തുടക്കമാകും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ വൈകീട്ട് നാലിന് പൂജപ്പുര മൈതാനിയില്‍ സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. വടക്കന്‍ മേഖലാ ജാഥ 16 ന് കാസര്‍കോട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
‘ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ… വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മേഖലാ ജാഥകള്‍ പര്യടനം നടത്തുന്നത്. മാര്‍ച്ച് രണ്ടിന് തൃശൂരില്‍ നടക്കുന്ന മഹാറാലിയോടെ ജാഥകള്‍ സമാപിക്കും.
പൂജപ്പുര മൈതാനിയില്‍ നടക്കുന്ന തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടന സമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡോ.എ നീലലോഹിത ദാസന്‍ നാടാര്‍ (ജനതാദള്‍), എ കെശശീന്ദ്രന്‍ (എന്‍സിപി) രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), സ്‌കറിയാ തോമസ് (കേരള കോണ്‍ഗ്രസ്), ചാരുപാറ രവി (ലോക് താന്ത്രിക് ജനതാദള്‍), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), ഫ്രാന്‍സിസ് ജോര്‍ജ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), ആര്‍ ബാലകൃഷ്ണ പിള്ള (കേരള കോണ്‍ഗ്രസ് ബി) എന്നിവര്‍ പ്രസംഗിക്കും.
ഫെബ്രുവരി 15ന് നേമം, കോവളം, പാറശ്ശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലാണ് പര്യടനം. 16ന് കാട്ടാക്കട, അരുവിക്കര, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളും ഫെബ്രുവരി 17ന് കഴക്കൂട്ടം, ചിറയിന്‍കീഴ്, വര്‍ക്കല, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും പര്യടനം നടക്കും.
13-Feb-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ