മൂത്രത്തില്‍ നിന്ന് യൂറിയ ശേഖരിക്കാമെന്നു നിതിൻ ഗഡ്‌കരി.

നാഗ്പൂർ: മൂത്രം ശേഖരിച്ചാല്‍ യൂറിയ ഇറക്കുമതി ഒഴിവാക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും മൂത്രം ശേഖരിച്ചാൽ യൂറിയ ഇറക്കുമതി ചെയ്യേണ്ട ആവശ്യമേ വരില്ലയെന്നദ്ദേഹം അഭിപ്രായപ്പെട്ടു. നാഗ്പൂരില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.തന്റെ മൂത്രം ഡല്‍ഹിയിലുള്ള തന്റെ  ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തില്‍ വളമായി ഉപയോഗിച്ചപ്പോള്‍ മികച്ച ഫലം ലഭിച്ചതായി അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് യൂറിയയെ ക്കുറിച്ചുള്ള പ്രസ്താവന.

മനുഷ്യ മൂത്രത്തില്‍ നിന്ന് അമോണിയം സള്‍ഫേറ്റും നൈട്രജനും വേര്‍തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അസാധാരണമായ തന്റെ ആശയങ്ങളെ ആരും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചെർത്തു, മനുഷ്യ മുടിയില്‍ നിന്നും വേർതിരിച്ചെടുത്ത അമിനോ ആസിഡാണ് തന്റെ ഫാമില്‍ ഉപയോഗിക്കുന്നത്. ഇതുമൂലം 25 ശതമാനം വിളവര്‍ധനവാണ് ഉണ്ടായത്,  കൂടാതെ ദുബായ് ഗവണ്‍മെന്റില്‍ നിന്നും തന്റെ സ്ഥാപനത്തിന് 180 കണ്ടയ്‌നര്‍ അമിനോ ആസിഡ് ആവശ്യപ്പെട്ട് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.

05-Mar-2019