ആലപ്പുഴ: കെ. മുരളീധരന്‍ തന്റെ ക്ഷൗരക്കാരനായി വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നു വെള്ളാപ്പള്ളി.എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരിഫ് തോറ്റാല്‍ തലമൊട്ടയടിക്കുമെന്നുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെ രണ്ടു വടി വടിച്ചാൽ തീരാവുന്ന മുടിയല്ലേയുള്ളൂ വെള്ളാപ്പള്ളിക്ക് എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ഇപ്പോൾ മുരളീധരന് മറുപടിയുമായി എത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി. കെ. മുരളീധരന്‍ തന്റെ ക്ഷൗരക്കാരനായി വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. പക്ഷേ ഇയാള്‍ അവസരം നോക്കി ക്ഷൗരം ചെയ്യുന്ന ആളാണ്. എന്റെ തലയില്‍ രണ്ട് വടി വടിക്കാനായിട്ട് മുരളീധരന്‍ വരാമെന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. എന്റെ ഒരു ക്ഷൗരക്കാരനായി അദ്ദേഹത്തിന് വരാന്‍ തോന്നിയതില്‍ സന്തോഷം.രാഷ്ട്രീയക്കാര്‍ ചിലര്‍ തോല്‍ക്കുന്നവരേയും ജയിക്കുന്നവരാണെന്നു പറയും.പക്ഷെ ഞാന്‍ സമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ പറയുന്ന ഒരാളാണ്, വെള്ളാപ്പള്ളി പറഞ്ഞു.