വോട്ടില്ലെങ്കിൽ വികസനമില്ല.

സുല്‍ത്താന്‍പൂര്‍: ബി ജെ പി ക്ക് വോട്ട് ചെയ്യുന്ന മണ്ഡലങ്ങളിലുള്ളവര്‍ക്ക് ജോലിയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് മനേകാ ഗാന്ധി. ഇതിനായി എ ബി സി ഡി കാറ്റഗറി ഉണ്ടാക്കിയിട്ടുണ്ട് . എൺപതു ശതമാനം വോട്ടു കിട്ടുന്ന സ്ഥലങ്ങൾ അറുപതു ശതമാനം വോട്ടു കിട്ടുന്ന സ്ഥലങ്ങൾ അമ്പതു ശതമാനം വോട്ടു കിട്ടുകയും മനേകാഗാന്ധി പരാജയപ്പെടുന്ന സ്ഥലം   മുപ്പതുശതമാനത്തിൽ താഴെ വോട്ടു കിട്ടുന്ന സ്ഥലങ്ങൾ എന്നിങ്ങനെ തരം   തിരിച്ചാണ് എ ബി സി ഡി എന്നിങ്ങനെ കാറ്റഗറി ഉണ്ടാക്കിയിരിക്കുന്നത് .സുല്‍ത്താന്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. 
ഈ കാറ്റഗറിയുടെ അടിസ്ഥാനത്തിലായിരിക്കും വികസനങ്ങളെന്നും അവർ അറിയിച്ചു.നേരത്തെ തനിക്കു വോട്ടു ചെയ്തില്ലെങ്കില്‍ മുസ്ലീങ്ങള്‍ അവരുടെ ആവശ്യവുമായി തന്നെ സമീപിച്ചാല്‍ പരിഗണിക്കില്ലെന്നു   മനേകാ ഗാന്ധി പറഞ്ഞിരുന്നു.ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്‌ലീങ്ങളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്നത്തിലാവും. ഏതെങ്കിലും മുസ്‌ലീം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം എല്ലാവർക്കും കൊടുത്തോണ്ടിരിക്കുകയും ഇലക്ഷനിൽ തോൽക്കുകയും ചെയ്താൽ അത് അത്ര നല്ലകാര്യമല്ല . എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? . ‘ എന്നായിരുന്നു മനേകാ ഗാന്ധിയുടെ പ്രസ്താവന.

15-Apr-2019