തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ തിരിച്ചടി ആഴത്തില്‍ പരിശോധിക്കും: കെ രാധാകൃഷ്ണൻ
അഡ്മിൻ
തിരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടായ തിരിച്ചടിയെ ആഴത്തിൽ വിശകലനം ചെയ്ത്, വീഴ്ചകൾ ഉണ്ടെങ്കിൽ അതിന്റെ പരിഹാരം നടത്തി ഇടതുപക്ഷം ജനങ്ങളിലേക്ക് കൂടുതൽ എത്തുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ആലത്തൂർ എം.പിയുമായ കെ. രാധാകൃഷ്ണൻ പറഞ്ഞു. “തിരിച്ചടികൾ തളർക്കാനുള്ളതല്ല; മറിച്ച് കൂടുതൽ ശക്തിയായി തിരിച്ചുവരാനുള്ള പാഠങ്ങളാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനം വികസന-ക്ഷേമ മേഖലകളിൽ അതുല്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർശ്വവൽക്കരിച്ചവർക്കുള്ള ക്ഷേമപദ്ധതികളിൽ മുതല്‍ നാടിന്റെ മുഖച്ഛായ മാറ്റിയ വന്‍കിട വികസന പദ്ധതികള്‍ വരെ നടപ്പിലാക്കിയ സര്‍വ്വതലസ്പര്‍ശിയായ ഭരണമാണ് കാഴ്ചവെച്ചത്. പ്രതിപക്ഷത്തിന് ഒരു ആരോപണം പോലും ഉയർത്താൻ കഴിയാതിരുന്ന കാലഘട്ടമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.