തിരഞ്ഞെടുപ്പിൽ ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല; പരാജയകാരണങ്ങൾ ഗൗരവമായി വിശകലനം ചെയ്യും: ബിനോയ് വിശ്വം

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഓരോ മണ്ഡലത്തിലെയും ഫലം വിശദമായി പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പിൽ ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്നും പരാജയകാരണങ്ങൾ ഗൗരവമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നാദാപുരത്തെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പാർട്ടി പരിശോധിക്കും. മൂന്ന് മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചത് വലിയ അപകടസൂചനയാണെന്നും മതേതര ശക്തികൾ ഇതിനെ ഗൗരവമായി കാണണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

06-May-2026