തമിഴ്‌നാട്ടിൽ ടിവികെ സർക്കാർ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിൽ

തമിഴ്‌നാട്ടിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയെന്നാണ് കരുതപ്പെട്ടിരുന്ന വിജയ്ക്ക് വീണ്ടും തിരിച്ചടി. ടിവികെ സർക്കാർ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുസ്ലിം ലീഗ് ടിവികെയ്ക്ക് നൽകിയ പിന്തുണ പിൻവലിച്ചതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ടിവികെയ്ക്ക് 116 എംഎൽഎമാരുടെ പിന്തുണക്കത്തുകൾ മാത്രമാണ് ലഭിച്ചതെന്നും, വിസികെയും മുസ്ലിം ലീഗും നൽകിയ പിന്തുണക്കത്തുകൾ ഹാജരാക്കാനായിട്ടില്ലെന്നും ഗവർണർ ആർ.വി. ആർലേക്കറുടെ ഓഫീസ് അറിയിച്ചു. ഇതോടെയാണ് ഇന്ന് നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാവിയും അനിശ്ചിതത്വത്തിലായത്.

മുമ്പ് ബിജെപി വിരുദ്ധ നിലപാടിന്റെ ഭാഗമായി ടിവികെയെ പിന്തുണയ്ക്കുമെന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ചിരുന്നു.

09-May-2026