തമിഴ് തായ് വാഴ്ത്ത് അവഗണിച്ച് വന്ദേമാതരം ആലപിച്ചു; സത്യപ്രതിജ്ഞക്ക് പിന്നാലെ വിജയ്‌ക്കെതിരെ സിപിഐയും ഡിഎംകെയും
അഡ്മിൻ
മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിൽ വിവാദം.സത്യപ്രതിജ്ഞയില്‍ തമിഴ് സംസ്ഥാന ഗാനത്തേക്കാള്‍ വന്ദേമാതരത്തിന് പ്രാധാന്യം നല്‍കിയതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.'തമിഴ് തായ് വാഴ്ത്ത്' ഗാനത്തെ മൂന്നാം സ്ഥാനത്തേക്ക് തരംതാഴ്ത്തിയതിന് ഉത്തരവാദിയാരെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ടിയന്‍ പറഞ്ഞു.
കൂടാതെ, തമിഴക വെട്രി കഴകം തമിഴ് ഗാനത്തിന് പ്രാധാന്യം നല്‍കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ നടന്നത് ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കണമെന്ന് വീരപാണ്ടിയന്‍ പറഞ്ഞു. വന്ദേമാതരത്തെ ദേശീയ ഗീതമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്ദേമാതരം ആലപിച്ച് വിജയ് ബിജെപിയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചെന്നും തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്നും ആരോപിച്ച് ഡിഎംകെ ഹാന്‍ഡിലുകളും രംഗത്തെത്തി.
ബംഗാളിലെ സത്യപ്രതിജ്ഞയില്‍ പോലും വന്ദേമാതരം ആലപിച്ചിരുന്നില്ലെന്നും ഡിഎംകെ പറയുന്നു.അതേസമയം, സ്റ്റാലിന്‍ മുഖ്യമന്ത്രിയായിരിക്കെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ വന്ദേമാതരം ആലപിച്ചിരുന്നുവെന്ന മറുപടിയാണ് ടിവികെ നല്‍കുന്നത്.