കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇന്നുമില്ല

കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നും നാളെയുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാഹുൽ ഗാന്ധിയും ഖാർഗെയും തമ്മിൽ അരമണിക്കൂറോളം നീണ്ട നിർണ്ണായക ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലേക്ക് എത്താൻ സാധിച്ചില്ലെന്നാണ് സൂചനകൾ. ഇതോടെ, മുഖ്യമന്ത്രി പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്ന വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും വീടുകൾക്ക് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ പിരിഞ്ഞുപോയിത്തുടങ്ങി.

നാളത്തെ എഐസിസി വാർത്താസമ്മേളനത്തോടെ സസ്പെൻസിന് വിരാമമാകുമെന്നാണ് കരുതപ്പെടുന്നത്.

13-May-2026