വിഡി സതീശന്റെ സത്യപ്രതിജ്ഞാ പ്രോട്ടോക്കോളിൽ തർക്കം

വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിൽ വിവാദം രൂക്ഷമായി. തമിഴ്നാട് മാതൃകയിൽ ദേശീയ നേതാക്കളെയും വിശിഷ്ടാതിഥികളെയും വേദിയിൽ ഉൾപ്പെടുത്തണമെന്ന നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ആവശ്യം ലോക്ഭവൻ തള്ളി.

മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവർണറും മാത്രമേ സത്യപ്രതിജ്ഞാ വേദിയിൽ ഉണ്ടാകാവൂ എന്നായിരുന്നു ലോക്ഭവന്റെ നിർദേശം. എന്നാൽ ആ നിയന്ത്രണം മറികടന്ന് ചടങ്ങ് സംഘടിപ്പിക്കാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ മന്ത്രിമാരും വിശിഷ്ടാതിഥികളും വേദിയിലെത്തും. കോൺഗ്രസ് ദേശീയ നേതാക്കളും ചടങ്ങിൽ വേദിയിൽ സാന്നിധ്യമറിയിക്കും.

തമിഴ്നാട്ടിൽ ടിവികെ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ Rahul Gandhi അടക്കമുള്ള ദേശീയ നേതാക്കൾ വേദിയിൽ പങ്കെടുത്തിരുന്നു. പശ്ചിമ ബംഗാളിലും അസമിലും നടന്ന ചടങ്ങുകളിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും വേദിയിൽ ഉണ്ടായിരുന്നുവെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ മാത്രം വ്യത്യസ്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പ്രതിഷേധം ഉയരുന്നതിനിടെ ഗവർണർ Rajendra Arlekar ന്റെ നിലപാട് രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

18-May-2026