മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേദിയിലേക്ക് റിനിയെ കയറ്റിയത് ആരാണ്, വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ
അഡ്മിൻ
തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ പ്രതിരോധത്തിലാക്കിയത് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം ആയിരുന്നു. രാഹുലിനെതിരെ ആദ്യം പരസ്യമായി രംഗത്ത് വന്നത് റിനി ആൻ ജോർജ്ജായിരുന്നു.കോൺഗ്രസ് വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലേറുകയും കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയിരുന്നു.
പിന്നാലെ റിനിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുകയാണ്. സത്യപ്രതിജ്ഞ വേദിയിലെത്തിയ റിനി ആൻ ജോർജ്ജ് സത്യ പ്രതിജ്ഞാ ചടങ്ങിലെ മുഖ്യാതിഥികളിലൊരാളായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനം രൂക്ഷമായത്.
അഞ്ചുവർഷം കഴിഞ്ഞ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും ഇറക്കാൻ പോകുന്ന സരിതയാണ് റിനിയെന്നാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ചിലത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്നും മുഖ്യമന്ത്രി കൂടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകണമെന്നുമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണം. റിനി പ്രധാന വേദിയിലെത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയും പരസ്യമായി പ്രതികരിച്ചു.
കഴിഞ്ഞ പത്ത് വർഷക്കാലം ഈ പ്രസ്ഥാനത്തിനുവേണ്ടി എന്നെ പോലെ ജീവനും ജീവിതവും നൽകി ജയിലിൽ കിടന്നവരും ഒരു പാട് പേര് പൊരി വെയിലത്ത് ദൂരെ നിന്ന് സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുമ്പോൾ ആൻ ജോർജ് എന്ന് പറയുന്ന ഒരു യൂട്യൂബ് റീൽ മോഡൽ മാത്രമായ സ്ത്രീയെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേദിയിലേക്ക് കയറ്റിവിട്ടത് ആരാണ്എന്നുമാണ് നിഖിൽ പൈലി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്.