യു ഡി എഫ് സർക്കാർ ലൈഫ് പദ്ധതി നിർത്തലാക്കുകയാണെങ്കിൽ അത് പാവപ്പെട്ടവരോടുള്ള അങ്ങേയറ്റത്തെ ക്രൂരത: എം വി ​ഗോവിന്ദൻ മാസ്റ്റർ

ലൈഫ് പദ്ധതി നിർത്തലാക്കുമെന്ന യുഡിഎഫ് സർക്കാർ സാധ്യതക്കെതിരെ സിപിഐ എം രംഗത്ത്. യു ഡി എഫ് സർക്കാർ ലൈഫ് പദ്ധതി അവസാനിപ്പിക്കുകയാണെങ്കിൽ അത് പാവപ്പെട്ടവരോടുള്ള അങ്ങേയറ്റത്തെ ക്രൂരതയായിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് കിടപ്പാടം യാഥാർഥ്യമാക്കിയ പദ്ധതിയാണ് ലൈഫ് മിഷനെന്നും പദ്ധതി തുടരണം എന്നതാണ് സി പി ഐ എമ്മിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ പദ്ധതി നിർത്തലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചാൽ അത് സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാനുള്ള കാര്യങ്ങൾ ജൂൺ 8ന് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

23-May-2026