വീണ്ടും മണ്ടത്തരങ്ങൾ ആവർത്തിക്കുമോ എന്ന പേടി; നരേന്ദ്രമോദിയുടെ വാർത്താസമ്മേളനം അവസാന നിമിഷം ഒഴിവാക്കിയത് ആർഎസ്എസ് നിർദ്ദേശപ്രകാരമെന്ന് സൂചന
അഡ്മിൻ
ഇന്ന് ഇന്ന് ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ നരേന്ദ്രമോദി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകേണ്ട എന്ന് തീരുമാനിച്ചത് അവസാനനിമിഷമെന്ന് സൂചന. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മാധ്യമങ്ങളെ കാണും എന്നായിരുന്നു ഇന്നലെ മാധ്യമപ്രവർത്തകർ ലഭിച്ച അറിയിപ്പ്. എന്നാൽ ഇന്നു ഉച്ചയോടെ പ്രധാനമന്ത്രി തന്നെ നേരിട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുമെന്ന രീതിയിൽ ബിജെപി ആസ്ഥാനത്തു നിന്ന് മാധ്യമപ്രവർത്തകർക്ക് അറിയിപ്പ് ലഭിച്ചിരുന്നു.
ഇതനുസരിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുവാൻ തയ്യാറായി നരേന്ദ്രമോദി ബിജെപി ആസ്ഥാനത്തു എത്തുകയും, അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു എന്നാണു ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ അവസാന നിമിഷം ദേശീയ അധ്യക്ഷൻ അമിത് ഷാ മാത്രം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകിയാൽ മതി എന്ന് ആർ എസ് എസ് നിർദ്ദേശിക്കുകയായിരുന്നു. ഇതിനോടുള്ള നീരസമായിട്ടാണ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന രൂപത്തിൽ താൻ ഇവിടെ നിശബ്ദനായി ഇരിക്കും എന്ന് മോദി മാധ്യമപ്രവർത്തകരോട് പറഞ്ഞത് എന്നാണു ബിജെപി കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
കഴിഞ്ഞ കുറച്ചു ദിവസമായി നരേന്ദ്രമോദി മാധ്യമ പ്രവർത്തകർ നൽകിയ അഭിമുഖങ്ങളിൽ സ്ഥിരമായി മണ്ടത്തരങ്ങൾ പറയുന്നതുമായി ബന്ധപ്പെട്ട ആർഎസ്എസ് കേന്ദ്രങ്ങൾക്ക് അമര്ഷമുണ്ടായിരുന്നു. കൂടാതെ നഷ്ട്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് ഭാഗമായി ഗോഡ്‌സെ വിഷയത്തിൽ മോദി പ്രഗ്യാ സിംഗ് ഠാക്കൂറിനെ കടന്നാക്രമിക്കാനും സാധ്യതയുള്ളതായി ആർഎസ്എസ് കേന്ദ്രങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഇതാണ് അവസാന നിമിഷം വാർത്താ സമ്മേളനം റദ്ദാക്കാനുള്ള കാരണമെന്നാണ് ലഭിക്കുന്ന സൂചന.
ഒരു ചോദ്യത്തിന് മോദി മറുപടി നൽകിയാൽ ഒന്നിനുപിറകെ ഒന്നായി മറ്റെല്ലാ മാധ്യമപ്രവർത്തകരും ചോദ്യങ്ങൾ ചോദിക്കുവാൻ തയ്യാറായിരുന്നു. കൂടാതെ വാർത്താസമ്മേളനത്തിൽ മണ്ടത്തരങ്ങളോ വസ്തുതാ വിരുദ്ധമായോ മോദി എന്തെങ്കിലും പറഞ്ഞാൽ ആ വിഷയത്തിൽ കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതിനായി പങ്കെടുത്ത മാധ്യമപ്രവർത്തകരെ സഹായിക്കാനായി ചാനൽ സ്റ്റുഡിയോകളിലും ന്യൂസ് റൂമുകളിലും സീനിയർ മാധ്യമപ്രവർത്തകരും തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. ഇത് മുൻകൂട്ടി മനസ്സിലാക്കി കൊണ്ടാണ് ആർഎസ്എസ് നിർദേശ പ്രകാരം പ്രകാരം മോദിയുടെ വാർത്താസമ്മേളനം ഒഴിവാക്കിയത് എന്നും ബിജെപി കേന്ദ്രങ്ങൾ സൂചന നൽകുന്നു.