ഇഡി റെയ്‌ഡിൽ പ്രതികരിക്കാതെ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശൻ
അഡ്മിൻ
പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡും തുടർന്നുണ്ടായ പ്രതിഷേധങ്ങളും സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നും പ്രതികരിച്ചില്ല. രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മാധ്യമങ്ങൾ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മാധ്യമപ്രവർത്തകരോട് മുഖം തിരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡൽഹി മുതൽ തിരുവനന്തപുരം വരെ പല തവണ മാധ്യമങ്ങളെ കണ്ടിട്ടും വി ഡി സതീശൻ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല. ഇഡി റെയ്ഡിന് പിന്നിൽ കോൺഗ്രസ് – ബിജെപി ഡീൽ എന്ന ആരോപണം സിപിഐഎം ശക്തമാക്കുകയാണ്.
അതേസമയം, നയപ്രഖ്യാപന ദിവസമായ ഇന്ന് മുഖ്യമന്ത്രിയുടെ താൽക്കാലിക ഔദ്യോഗിക വസതിയായ കൻടോൺമെൻ്റ് ഹൗസിൽ മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഇന്ന് മാധ്യമപ്രവർത്തകരെ കാണുന്നില്ലെന്നാണ് വിശദീകരണം. സ്വകാര്യ വാഹനങ്ങളും പാർട്ടി പ്രവർത്തകരുടെ വാഹനങ്ങളും യഥേഷ്‌ടം കൻടോൺമെൻ്റ് ഹൗസിലേക്ക് കടത്തിവിടുന്നുണ്ട്.