ആർത്തവ അവധി; പോസ്റ്റിൽ ന്യായീകരണവുമായി ആർ. ശ്രീലേഖ

വിദ്യാർഥികളുടെ ആർത്തവ അവധിയുമായി ബന്ധപ്പെട്ട പോസ്റ്റ് വിവാദമായതോടെ ന്യായീകരണവുമായി ബിജെപി നേതാവും തിരുവനന്തപുരം നഗരസഭാ കൗൺസിലറുമായ ആർ. ശ്രീലേഖ. ആർത്തവം സ്വാഭാവിക പ്രക്രിയയാണ്. തൻ്റെ വാക്കുകൾ വളച്ചൊടിച്ചു എന്നാണ് ന്യായീകരണം. സർക്കാരിന്റെ നയത്തെയാണ് നാണക്കേടെന്ന് പറഞ്ഞതെന്നും, ആടിനെ പട്ടിയാക്കരുതെന്നും ആണ് മുൻ ഡിജിപിയുടെ പുതിയ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി. എന്റെ FB പോസ്റ്റ്‌ വായിക്കാതെ ഓരോരുത്തര് ഓരോന്ന് create ചെയ്ത് സ്വന്തം പേജിലൂടെ ഇട്ടു ഹരം കൊള്ളുന്നതിനെ എന്ത് പറയാൻ! Menstrual dignity എന്ന് പറഞ്ഞ് ഉത്ഘോഷിക്കുന്ന

സർക്കാരിന്റെ ഈ നയത്തെയാണ് നാണക്കേടെന്നു ഞാൻ പറഞ്ഞത്. ആർത്തവത്തിൽ നാണിക്കാ നെന്തിരിരിക്കുന്നു? അതൊരു സ്വാഭാവിക പ്രക്രിയയല്ലേ?

അതേസമയം, സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെയായിരുന്നു ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. ആർത്തവം പുറത്തറിയുന്നത് നാണക്കേടെന്ന് എഫ്ബി പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു. അവധിയെടുത്താൽ ആർത്തവം ആണെന്ന് നാട്ടുകാരും വീട്ടുകാരും അറിയും. അവധിക്ക് പകരം വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിങ് മെഷീനുകളും നൽകിക്കൂടെ എന്നും ചോദിച്ചിരുന്നു. ശ്രീലേഖയുടെ ഈ നിലപാടിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

01-Jun-2026