സണ്ണി ജോസഫിൻ്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവച്ചു

സണ്ണി ജോസഫിൻ്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജിവച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ബെന്നി തോമസാണ് രാജിവച്ചത്. സഹോദരി ഭർത്താവ് കൂടിയായ ബെന്നി തോമസിനെ ഈ പോസ്റ്റിലേക്ക് നിയമിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേ തുടർന്നാണ് രാജിവച്ചത്.

അതേസമയം, ബെന്നി തോമസിനെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് സഹോദരിയുടെ ഭര്‍ത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം. അദ്ദേഹം നല്ലൊരു പൊതുപ്രവര്‍ത്തകനാണ്. ഡിസിസി പ്രസിഡൻ്റ് ശുപാര്‍ശ ചെയ്തതിൻ്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അദ്ദേഹത്ത നിയമിച്ചതെന്നും സണ്ണി ജോസഫ് അവകാശപ്പെട്ടിരുന്നു.

07-Jun-2026