ആർ.എസ്.എസിനെതിരെ വിശാല സഖ്യം വേണം; കോൺഗ്രസ് ആരോപണങ്ങൾക്ക് മറുപടിയുമായി എം.എ. ബേബി
അഡ്മിൻ
ബി.ജെ.പി. വിരുദ്ധ പോരാട്ടത്തിനായി രൂപീകരിച്ച 'ഇന്ത്യ' മുന്നണിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്ന് സി.പി.ഐ.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. ആർ.എസ്.എസിനെതിരെ വിശാലമായ പ്രതിരോധ ബ്ലോക്ക് വേണമെന്നാണ് സി.പി.ഐ.എമ്മിന്റെ നിലപാട്. എന്നാൽ സഖ്യകക്ഷികളോട് കാണിക്കേണ്ട മര്യാദ പാലിക്കാൻ കോൺഗ്രസ് തയ്യാറാകണം.
സി.പി.ഐ.എം. - ബി.ജെ.പി. ഡീൽ ആരോപണം കോൺഗ്രസിന്റെ ദേശീയ നേതാക്കൾ തന്നെ ഉന്നയിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യങ്ങൾ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് വാർത്താമാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ തിരുത്തൽ നടപടികൾ ലക്ഷ്യമിട്ട് നടത്തുന്ന സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമായി. കീഴ്ഘടകങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ട് യോഗം ചർച്ച ചെയ്ത് അംഗീകരിക്കും. ഇതിന്മേലായിരിക്കും ഭാവിയിലെ തിരുത്തൽ നടപടികൾ സ്വീകരിക്കുക.