സോണിയയുമായി കൂടിക്കാഴ്ച നടത്തി മമത

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ പത്ത് ജനപഥില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.

ബംഗാള്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടര്‍ന്ന് മമത ബാനര്‍ജി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്ഒരു വിഭാഗം എംഎല്‍എമാര്‍ വിമതസ്വരം ഉയര്‍ത്തിയതിന് പിന്നാലെ നിരവധി എംപിമാരും സമാനമായ രീതിയില്‍ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഭാവിയെ കുറിച്ചുള്ള ചില ഊഹാപോഹങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും, അദ്ദേഹമില്ലാതെ സുപ്രധാനമായ ചര്‍ച്ചകളൊന്നും നടക്കാന്‍ സാധ്യതയില്ലെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ ഇരു നേതാക്കളും പരസ്പരം കെട്ടിപ്പിടിക്കുകയും പിന്നീട് അടുത്തടുത്ത് ഇരിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മില്‍ കെട്ടിപ്പിടുക്കുന്ന ചിത്രം എക്‌സില്‍ പങ്കുവെച്ചുകൊണ്ട്, ഇത് അവര്‍ക്കിടയിലുള്ള ദീര്‍ഘകാലത്തെ സൗഹൃദത്തിന്റെ തെളിവാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു

10-Jun-2026